കൊച്ചി: മകന്റെ കുത്തേറ്റ് കുടൽമാല പുറത്തുചാടി രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട്. സ്വദേശി മേരിയാണ് മകൻ കിരണിന...
കൊച്ചി: മകന്റെ കുത്തേറ്റ് കുടൽമാല പുറത്തുചാടി രണ്ടാഴ്ചയായി
ചികിത്സയിലായിരുന്ന അമ്മ മരിച്ചു.
അങ്കമാലി നായത്തോട്.
സ്വദേശി മേരിയാണ് മകൻ കിരണിന്റെ (27) ആക്രമണത്തിൽ
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ചികിത്സയിലിരിക്കെ മരിച്ചത്.
പോലീസ് പിടിയിലായ പ്രതി കിരൺ ആലുവ സബ് ജയിലിൽ റിമാന്റിലാണ്.
ഓഗസ്റ്റ് ഒന്നിന് വീട്ടിൽവച്ച് തർക്കത്തിനൊടുവിലാണ് മേരിയെ കിരൺ കുത്തിയത്.
വയറ്റിൽ ആഴത്തിൽ കുത്തേറ്റ് കുടൽമാല പുറത്തു വരികയായിരുന്നു..
മദ്യലഹരിയിലെ വഴക്കാണ് ആക്രമണത്തിൽ കലാശിച്ചത്.
ഉടൻ മേരിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു.
കിരൺ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവം നടക്കുമ്പോൾ മകനും അമ്മയും
മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
നിരവധി മോഷണ കേസുകളിലും അടിപിടികേസുകളിലും ജയിൽശിക്ഷ അനുഭവിച്ചയാളാണ് കിരൺ.
പരേതനായ ഏലിയാസാണ് മേരിയുടെ ഭർത്താവ്. നീതു മകളാണ്.
ആശുപത്രിയിൽ അമ്മയെ എത്തിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആശുപത്രി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കിരണിനെ
പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
COMMENTS