Say Vandematharam instead of hello - Maharastra minister
മുംബൈ: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ കോളുകള്‍ എടുക്കുമ്പോള്‍ ഹലോയ്ക്ക് പകരം വന്ദേമാതരം എന്ന് പറയണമെന്ന് നിര്‍ദ്ദേശിച്ച് മഹാരാഷ്ട്ര സാംസ്‌കാരിക വകുപ്പ് മന്ത്രി സുധീര്‍ മുന്‍ഗന്ദിവാര്‍. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
വന്ദേമാതരം വെറുമൊരു വാക്കല്ലെന്നും അത് ഓരോ ഇന്ത്യക്കാരന്റെയും വികാരമാണെന്നും അതിനാല്‍ അടുത്ത റിപ്പബ്ലിക് ദിനം വരെ ഇത് തുരണമെന്നും മന്ത്രി പറഞ്ഞു. ഏകനാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ വകുപ്പ് വിഭജനം വന്നതിനുശേഷം അധികാരമേറ്റെടുത്ത ഉടന്‍ തന്നെയാണ് മന്ത്രിയുടെ നിര്‍ദ്ദേശം വന്നിരിക്കുന്നത്.
Keywords: Maharastra minister, Vandematharam, Hello
COMMENTS