Sanath Jasuriya meets Mammotty in Srilanka
കൊളംബോ: ഷൂട്ടിങ്ങിനായി ശ്രീലങ്കയില്‍ എത്തിയ നടന്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ച് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസഡറുമായ സനത് ജയസൂര്യ. ജയസൂര്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞത്.
ശ്രീലങ്കയിലെത്തിയതിന് മമ്മൂട്ടിയോട് നന്ദി പറയുന്നതായും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ സാധിച്ചത് ബഹുമതിയായി കാണുന്നതായും ജയസൂര്യ കുറിച്ചു. മറ്റ് ഇന്ത്യന്‍ താരങ്ങളെയും അദ്ദേഹം ശ്രീലങ്കയിലേക്ക് സ്വാഗതം ചെയ്തു. എം.ടിയുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്.
Keywords: Mammotty, Sanath Jasuriya, Srilanka, meeting
COMMENTS