Salman Khan got gun license
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് തോക്കുപയോഗിക്കാനുള്ള ലൈസന്‍സ് അനുവദിച്ച് മുംബൈ പൊലീസ്. ഒരു തോക്ക് കൈവശം വയ്ക്കാനുള്ള അനുമതിയാണ് നടന് ലഭിച്ചിരിക്കുന്നത്. സല്‍മാന്‍ ഖാനും പിതാവിനും ലഭിച്ച വധഭീഷണി കത്തിനെ തുടര്‍ന്നാണ് നടപടി.
കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ധു മൂസെവാലയുടെ ഗതി നിങ്ങള്‍ക്കുമുണ്ടാകുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതേതുടര്‍ന്ന് താരം തോക്ക് ലൈസന്‍സിനായി പൊലീസില്‍ അപേക്ഷ നല്‍കുകയും പൊലീസ് കമ്മീഷണറെ നേരില്‍ കാണുകയും ചെയ്തിരുന്നു. ജൂലായ് 22 നാണ് സല്‍മാന്‍ ഖാന്‍ അപേക്ഷ നല്‍കിയത്.
Keywords: Salman Khan, Gun license, Police, Mumbai
COMMENTS