കൊച്ചി : ശക്തമായ നീരൊഴുക്കിന്റെ പശ്ചാത്തലത്തിൽ ഇടുക്കിക്ക് പിന്നാലെ ഇടമലയാർ അണക്കെട്ടും തുറക്കാൻ തീരുമാനമായി. വൈദ്യുതി ബോർഡിൻറെ നിയന്ത്രണത...
കൊച്ചി : ശക്തമായ നീരൊഴുക്കിന്റെ പശ്ചാത്തലത്തിൽ ഇടുക്കിക്ക് പിന്നാലെ ഇടമലയാർ അണക്കെട്ടും തുറക്കാൻ തീരുമാനമായി.
വൈദ്യുതി ബോർഡിൻറെ നിയന്ത്രണത്തിലാണ് ഇടമലയാർ അണക്കെട്ട് .
ഇടമലയാറിന്റെ വൃഷ്ടിപ്രദേശത്ത് നല്ല മഴ തുടരുകയും നീരൊഴുക്ക് ശക്തിപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അണക്കെട്ട് തുറക്കുന്നതിന് തീരുമാനമായത്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ അണക്കെട്ട് തുറന്നേക്കും.
അണക്കെട്ട് തുറക്കുന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
പെരിയാറിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവള അധികൃതർക്ക് ഉൾപ്പെടെ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എറണാകുളം ജില്ലയിൽ മഴ മാറി നിൽക്കുന്നതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നാലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് അനുമാനം.
COMMENTS