Pakistan army copter accident
ലാഹോര്‍: പാക്കിസ്ഥാന്‍ സൈനിക വിമാനം തകര്‍ന്നു വീണു. ആറുപേര്‍ മരിച്ചതായി സൂചന. ഇസ്ലാമാബാദ് പാകിസ്ഥാന്‍ ആര്‍മി കമാന്‍ഡര്‍ അടക്കം ആറുപേര്‍ സഞ്ചരിച്ച വിമാനമാണ് തകര്‍ന്നുവീണത്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തില്‍ ഏര്‍പ്പെട്ടിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം ബലൂചിസ്ഥാന്‍ വിമതര്‍ കോപ്ടര്‍ വെടിവെച്ചിട്ടതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ സൈന്യം വിമാനാപകടം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിമാനം കാണാതായെന്നു മാത്രമാണ് പാക് സൈന്യത്തിന്റെ സ്ഥിരീകരണം.
Keywords: Pakistan, Army copter accident, Balochistan


COMMENTS