One entrance test for Neet & JEE
ന്യൂഡല്‍ഹി: രാജ്യത്ത് മെഡിക്കല്‍, എന്‍ജിനീയറിങ്, ബിരുദം എന്നിവയുടെ പ്രവേശന പരീക്ഷകള്‍ ഒറ്റ പൊതുപരീക്ഷയായി നടത്തുമെന്ന് യു.ജി.സി. നീറ്റ്, ജെ.ഇ.ഇ, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് സിയുഇടി - യുജിയുമായി സംയോജിപ്പിച്ച് ഒറ്റ പരീക്ഷയാക്കുന്നത്.
യു.ജി.സി അധ്യക്ഷന്‍ എം.ജഗദീഷ്‌കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി പ്രത്യേക സമതി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ നാലു വിഷയങ്ങളില്‍ ഇനി മുതല്‍ ഒറ്റ പരീക്ഷയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടാനാകും. വര്‍ഷത്തില്‍ രണ്ടു പരീക്ഷകള്‍ നടത്താനാണ് തീരുമാനം. ആദ്യത്തേത്ത് ബോര്‍ഡ് പരീക്ഷയ്ക്ക് ശേഷവും രണ്ടാമത്തേത് ഡിസംബറിലുമായിരിക്കും നടത്തുക.
Keywords: Neet, JEE, Entrance, UGC
COMMENTS