ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടി സ്ഥാപകനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ടി രാമറാവുവിന്റെ മകള്‍ ഉമാ മഹേശ്വരിയെ ഹൈദരാബാദിലെ ജൂ...
ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടി സ്ഥാപകനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ടി രാമറാവുവിന്റെ മകള്‍ ഉമാ മഹേശ്വരിയെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ആത്മഹത്യയാണെന്നും എന്നാല്‍ ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഹൈദരാബാദ് പൊലീസ് കമ്മിഷണര്‍ സി വി ആനന്ദ് പറഞ്ഞു. പ്രാഥമിക അന്വേഷണമനുസരിച്ച്, അനാരോഗ്യം നിമിത്തം അവര്‍ വിഷാദത്തിലായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഉമാ മഹേശ്വരി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്കു മാറ്റി.
എന്‍ ടി രാമറാവുവിന്റെ 12 മക്കളില്‍ ഇളയവളായിരുന്നു ഉമാ മഹേശ്വരി. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദഗ്ഗുബതി പുരന്ദേശ്വരിയും ടിഡിപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ നാരാ ഭുവനേശ്വരിയും സഹോദരിമാരാണ്.
ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും മറ്റ് കുടുംബാംഗങ്ങളും ഉമാ മഹേശ്വരിയുടെ വീട്ടിലെത്തിയിട്ടുണ്ട്.
ഉമാ മഹേശ്വരി ഭര്‍ത്താവിനൊപ്പമാണ് താമസിക്കുന്നത്. ഹൈദരാബാദില്‍ താമസിക്കുന്ന ഇളയ മകള്‍ ഞായറാഴ്ച ഭര്‍ത്താവിനൊപ്പം അമ്മയെ കാണാനെത്തിയിരുന്നു.
Summary: Former Andhra Chief Minister NT Rama Rao's daughter Uma Maheshwari found hanging, police says she was depressed due to ill health
COMMENTS