New Delhi CM is against B.J.P
ന്യൂഡല്‍ഹി; ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി 800 കോടി മാറ്റിവച്ചിരിക്കുന്നുയെന്നാണ് അരവിന്ദ് കെജ്രിവാള്‍ ആരോപിക്കുന്നത്.
40 എം.എല്‍.എമാര്‍ക്ക് 20 കോടി വീതം നല്‍കി സര്‍ക്കാരിനെ താഴെയിറക്കാനാണ് ബി.ജെ.പിയുടെ തന്ത്രമെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
രാജ്യം ഈ വിവരം തീര്‍ച്ചയായും അറിയണമെന്നും ഈ പണം എവിടെനിന്നാണെന്നുള്ളതും അറിയേണ്ടതുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം സര്‍ക്കാര്‍ സ്ഥിരപ്പെട്ടതാണെന്നും തങ്ങളുടെ നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം കുറിച്ചു. 70 അംഗങ്ങളുടെ നിയമസഭയില്‍ 62 എം.എല്‍.എമാരാണ് എ.എ.പിക്കുള്ളത്. ബി.ജെ.പിക്ക് എട്ടും.
Keywords: Delhi CM, B.J.P, MLAs, 800 Crore
COMMENTS