National commission for women is about Civic Chandran issue
ന്യൂഡല്‍ഹി: എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ പീഡന പരാതിയിലെ കോടതി നിരീക്ഷണത്തില്‍ പരക്കെ പ്രതിഷേധം. ദേശീയ വനിതാ കമ്മീഷനടക്കം നിരവധിപ്പേര്‍ കോടതിവിധിയെ അപലപിച്ച് രംഗത്തെത്തി. കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ വ്യക്തമാക്കി.
വിധിയിലൂടെയുണ്ടാകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കോടതി അവഗണിക്കുകയായിരുന്നെന്നും ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു. കോടതിയുടെ ഈ നീരീക്ഷണത്തില്‍ അമ്പരപ്പുണ്ടാക്കിയെന്നും ഈ വിഷയത്തില്‍ ഹൈക്കോടതി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി.
Keywords: National commission for women, Civic Chandran, Court, V.D Satheesan
COMMENTS