Mullaperiyar dam opened
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. ഇതേതുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചിരുന്നു.
അതേസമയം ഇന്ന് മഴയ്ക്ക് ശമനമുണ്ടായിട്ടുള്ളത് സംസ്ഥാനത്തൊട്ടാകെ ആശ്വാസം പകരുന്നുണ്ട്. സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇടുക്കി മുതല്‍ കാസര്‍കോഡു വരെ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണുള്ളത്. തിരുവനന്തപുരത്തും കൊല്ലത്തും മുന്നറിയിപ്പുകളൊന്നുമില്ല.
Keywords: Mullaperiyar dam, Open, 3 Shutters
 

 
							     
							     
							     
							    
 
 
 
 
 
COMMENTS