Manju Warrier as Indira Gandhi
കൊച്ചി: ഇന്ദിരാഗാന്ധിയായി ഗംഭീര മേക്ക് ഓവര്‍ നടത്തി നടി മഞ്ചു വാര്യര്‍. ഒപ്പം ചര്‍ക്കയില്‍ നൂല്‍നൂറ്റ് നടന്‍ സൗബിന്‍ ഷാഹിറുമുണ്ട്. പുതിയചിത്രം വെള്ളരിപട്ടണത്തിന്റെ സ്വാതന്ത്ര്യദിന ആശംസാ പോസ്റ്ററിലാണ് മഞ്ജുവും സൗബിനും പ്രേക്ഷകരെ ഞെട്ടിച്ച് എത്തിയിരിക്കുന്നത്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
നേരത്തെ നടി കങ്കണ റണൗത്ത് എമര്‍ജന്‍സി എന്ന ചിത്രത്തിനുവേണ്ടി ഇന്ദിരാഗാന്ധിയായി വേഷമിട്ടിരുന്നു. എന്നാല്‍ കങ്കണയെക്കാള്‍ മഞ്ജുവിനാണ് ഇന്ദിരാഗാന്ധിയോട് സാദ്യശ്യം കൂടുതലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണം നിര്‍മ്മിക്കുന്നത് ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ്. സംവിധായകനും ശരത്കൃഷ്ണനും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ മഞ്ജുവിനും സൗബിനുമൊപ്പം നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.
Keywords: Manju Warrier, Indira Gandhi, Soubin
COMMENTS