Manish Sisodia is against B.J.P
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ. പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുകയാണെങ്കില്‍ സിസോദിയയ്‌ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ കേസുകള്‍ റദ്ദാക്കാമെന്ന് ബി.ജെ.പിയില്‍ നിന്ന് സന്ദേശം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
താനിതിന് വ്യക്തമായ മറുപടിയും നല്‍കിയതായി അദ്ദേഹം പറഞ്ഞു. താന്‍ ഒരു രജപുത്രനാണെന്നും അഴിമതിക്കെതിരെ ശക്തമായ പോരാടുമെന്നും തല കുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെയുള്ള എല്ലാ കേസുകളും കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സിസോദിയയ്‌ക്കെതിരായ മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസുകളും ഇ.ഡി അന്വേഷണവും പാര്‍ട്ടി മാറിയാല്‍ അവസാനിപ്പിക്കാമെന്നാണ് ബി.ജെ.പി ഉറപ്പ് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും ഗുജറാത്തില്‍ ഡിസംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന് ഒരുങ്ങുന്ന ഘട്ടത്തിലാണ് ബി.ജെ.പിയുടെ നീക്കം.
Keywords: B.J.P, Manish Sisodia, Gujatat
COMMENTS