High court stays penalty against actor Vijay
ചെന്നൈ; നടന്‍ വിജയ്‌ക്കെതിരെ ആദായനികുതി വകുപ്പ് ചുമത്തിയ പിഴശിക്ഷ സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. അധിക വരുമാനം സ്വയം വെളിപ്പെടുത്തിയില്ല എന്നു കാട്ടിയാണ് ആദായനികുതി വകുപ്പ് വിജയ്ക്ക് ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ നല്‍കിയത്.
വിജയിന്റെ 2015-16 സാമ്പത്തിക വര്‍ഷത്തിലെ പുലി സിനിമയുടെ പ്രതിഫലത്തിലാണ് നികുതി വകുപ്പിന്റെ നടപടി. എന്നാല്‍ ആദായനികുതി നിയമപ്രകാരം 2018 ജൂണ്‍ 18 ന് മുന്‍പ് ചുമത്തേണ്ടതായിരുന്നെന്ന് വിജയിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Keywords: Madras high court, Stay, Vijay, 1.5 crore
COMMENTS