Lavalin case in supreme court on september 13
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സെപ്തംബര്‍ 13 ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ 2018 ലാണ് സി.ബി.ഐ നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇതുവരെ ഇതില്‍ തുടര്‍ നടപടികളുണ്ടായിരുന്നില്ല.
കേസ് ഇങ്ങനെ നിരന്തരം മാറ്റിവയ്ക്കുന്ന സാഹചര്യം അഭിഭാഷകര്‍ കോടതിയെ ബോധിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. സെപ്തംബല്‍ 13 ന് പരിഗണിക്കുന്ന ലിസ്റ്റില്‍ നിന്ന് ലാവ്‌ലിന്‍ കേസ് മാറ്റരുതെന്ന് ജസ്റ്റീസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിക്കുകയായിരുന്നു.
Keywords: Supreme court, Lavalin, september 13
COMMENTS