സ്വന്തം ലേഖകന്‍ തിരുവനന്തപുരം : മുന്‍മന്ത്രി കെ ടി ജലീല്‍ നടത്തിയ കശ്മീര്‍ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : മുന്‍മന്ത്രി കെ ടി ജലീല്‍ നടത്തിയ കശ്മീര്‍ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ജലീലിന്റെ പരാമര്‍ശങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. നമ്മുടെ സ്വാതന്ത്ര്യത്തിന്റേയും ദേശീയോഗ്രഥനത്തിന്റേയും മൂല്യം നാം മനസിലാക്കുന്നില്ലേ എന്നും ഗവര്‍ണര്‍ ചോദിച്ചു.
തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാംപില്‍ പരേഡില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഗവര്‍ണര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.
പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്നും ഇന്ത്യയുടെ ഭാഗത്തെ ഇന്ത്യന്‍ അധീന കശ്മീരെന്നുമാണ് ജലീല്‍ വിവാദ പോസ്റ്റില്‍ പറഞ്ഞത്. ഇതിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ സിപിഎം ജലീലിനെ തള്ളി രംഗത്തുവന്നിരുന്നു. കശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹിയിലെത്തിയ ജലീല്‍ യാത്ര വെട്ടിച്ചുരുക്കി നാട്ടിലെത്തിയിരുന്നു.
ഇതിനിടെ, വിവാദ ഫേസ്ബുക്ക് പോസ്റ്റ് ജലീല്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. സിപിഎം അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്.
തന്റെ പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്തതിനാലാണ് പോസ്റ്റ് പിന്‍വലിക്കുന്നതെന്നാണ് ജലീല്‍ പറയുന്നത്. ഇതോടെ, വിവാദങ്ങള്‍ അവസാനിച്ചുവെന്ന് ജലീല്‍ സ്വയം പറയുകയും ചെയ്തു.
ജലീലിന്റെ പാരമര്‍ശത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അപകടകരമെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. ജലീലിന്റേത് രാജ്യദ്രോഹ നിലപാടാണ്. ജലീലിനെതിരെ നടപടി സ്വീകരിക്കാത്തതെന്തെന്ന് രമേശ് ചോദിച്ചു. ആസാദ് കശ്മീര്‍ എന്നത് പാകിസ്ഥാന്‍ ഭാഷയും ശൈലിയുമാണ്.
കേരളത്തിലെ ഒരു എംഎല്‍എ എങ്ങനെയാണ് പാകിസ്ഥാന്‍ വാദത്തെ ന്യായീകരിക്കുന്നത് വിചിത്രമാണ്.
ജലീല്‍ പറഞ്ഞതില്‍ അത്ഭുതമില്ല. എന്നാല്‍, എംഎല്‍എയുടെ പ്രസ്താവനയെക്കാള്‍ അപകടം മുഖ്യമന്ത്രിയുടെ മൗനമാണ്. ജലീലിനെതിരെ പരാതി കൊടുത്തിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും രമേശ് ആരോപിച്ചു.
ജലീല്‍ മാപ്പു പറഞ്ഞ് നിയമനടപടി നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ചതുകൊണ്ട് പ്രശ്നം തീരുന്നില്ല. ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത കെ ടി ജലീലിന്റെ സ്ഥാനം പാകിസ്ഥാനിലാണ്.
പാക് ചാരനെ പോലെയാണ് ജലീല്‍ സംസാരിക്കുന്നത്. ജലീല്‍ നിയമ നടപടി നേരിടണം. ജലീലിനെതിരായ പ്രതിഷേധം ബിജെപി ശക്തമാക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Summary: Governor Arif Muhammad Khan said that former minister KT Jalil's remarks on Kashmir hurt him. Jalil's comments can never be accepted. The governor also asked if we do not understand the value of our freedom and national integration.
COMMENTS