K.Sudhakaran is against CPM
തിരുവനന്തപുരം: മലമ്പുഴ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിനു പിന്നില്‍ സി.പി.എമ്മുകാര്‍ തന്നെയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ബി.ജെ.പിയോട് രാഷ്ട്രീയ വിരോധമുണ്ടെങ്കിലും എല്ലാ കാര്യങ്ങളും അവരുടെ തലയിലിടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലപാതകികള്‍ സി.പി.എമ്മുകാര്‍ തന്നെയാണെന്ന് ദൃക്‌സാക്ഷികളാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരെയും കൊല്ലുന്ന പാര്‍ട്ടിയായി സി.പി.എം മാറിയെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
Keywords: K.Sudhakaran, CPM, B.J.P, Crime
COMMENTS