NEET exam issue
കൊല്ലം: ആയൂര്‍ മാര്‍ത്തോമ കോളേജിലെ നീറ്റ് പരീക്ഷാ വിവാദത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം. സെപ്തംബര്‍ നാലിന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വൈകിട്ട് 5.20 വരെ കൊല്ലം എസ്.എന്‍ സ്‌കൂളിലാണ് ഇവര്‍ക്ക് പരീക്ഷ വീണ്ടുമെഴുതാന്‍ അവസരമൊരുക്കിയിരിക്കുന്നത്.
കേരളത്തിനു പുറമേ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നീറ്റ് പരീക്ഷ വിവാദത്തിലായിരുന്നു. അവിടെയും ഇതേ ദിവസം പരീക്ഷ നടത്താനാണ് തീരുമാനം.
കഴിഞ്ഞ നീറ്റ് പരീക്ഷയ്ക്ക് മുന്‍പായി ആയൂര്‍ മാര്‍ത്തോമ കോളേജില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിച്ചു പരിശോധന നടത്തിയതാണ് വിവാദമായത്. മാനസികമായി വിഷമത്തിലായ കുട്ടികള്‍ക്ക് വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
ഇതേതുടര്‍ന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടിലാണ് ഈ കുട്ടികള്‍ക്ക് വീണ്ടും അവസരമൊരുങ്ങിയിരിക്കുന്നത്. അതേസമയം ഇതില്‍ ഏതെങ്കിലും കുട്ടികള്‍ വീണ്ടും എഴുതുന്നില്ലെങ്കില്‍ അവരുടെ മുന്‍ പരീക്ഷയുടെ ഫലമായിരിക്കും പരിഗണിക്കുക.
Keywords: NEET exam, Kollam, Re exam, Sept.4
COMMENTS