Kodiyeri Balakrishnan's press meet
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തെ ഏക ഇടതു സര്‍ക്കാരിനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും വികസനപദ്ധതികള്‍ക്കെല്ലാം തടസ്സം നില്‍ക്കുകയാണെന്നും കോടിയേരി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്രത്തിനും പ്രതിപക്ഷത്തിനുമെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
അതേസമയം പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന 900 നിര്‍ദ്ദേശങ്ങളില്‍ 758 എണ്ണത്തിന് തുടക്കംകുറിക്കാനായെന്നും മുഖ്യമന്ത്രിക്കെതിരായ സവിശേഷമായ ആക്രമണമാണ് നടക്കുന്നതെന്നും ഗവര്‍ണറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും കോടിയേരി പറഞ്ഞു. കൂടുതല്‍ ജനപിന്തുണ നേടാനുള്ള മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും അതുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും കോടിയേരി പറഞ്ഞു.
Keywords: Kodiyeri Balakrishnan, Press meet, Central government
COMMENTS