Kalamassery bus burning case
കൊച്ചി: കളമശേരി ബസ് കത്തിച്ച കേസിലെ പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിന തടവ്. കേസില്‍ കുറ്റം സമ്മതിച്ച തടിയന്റെവിട നസീര്‍, സാബിര്‍ ബുഖാരി, താജുദീന്‍ എന്നിവരുടെ ശിക്ഷയാണ് കൊച്ചി എന്‍.ഐ.എ കോടതി പ്രഖ്യാപിച്ചത്.
ഇതില്‍ തടിയന്റെവിട നസീര്‍, സാബിര്‍ ബുഖാരി എന്നിവര്‍ക്ക് ഏഴു വര്‍ഷവും താജുദീന് ആറു വര്‍ഷം കഠിന തടവുമാണ് വിധിച്ചത്. തടിയന്റെവിട നസീര്‍ 1.75 ലക്ഷവും മറ്റ് രണ്ട് പ്രതികള്‍ ഒന്നര ലക്ഷം രൂപ വീതവും പിഴയും അടയ്ക്കണം.
എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പുറപ്പെട്ട ബസ് പ്രതികള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നു. പിന്നീട് യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. പി.ഡി.പി നേതാവ് മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബസ് കത്തിച്ചത്.
Keywords: Kalamassery bus burning case, Verdict, KSRTC, NIA court
COMMENTS