ISRO spy case - Fauzia Hassan passes away
കൊളംബോ: ഐ.എസ്.ആര്‍.ഒ ചാരവൃത്തിക്കേസില്‍ പ്രതിയായിരുന്ന ഫൗസിയ ഹസന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ വച്ചായിരുന്നു അന്ത്യം. ഐ.എസ്.ആര്‍.ഒ ചാരവൃത്തിക്കേസിലെ രണ്ടാംപ്രതിയായിരുന്നു ഫൗസിയ ഹസന്‍.
കേസിലെ ഒന്നാം പ്രതി മാലിദ്വീപ് സ്വദേശി മറിയം റഷീദയായിരുന്നു. ഇരുവരും 1994 മുതല്‍ 97 വരെ കേരളത്തില്‍ ജയില്‍വാസമനുഭവിച്ചിരുന്നു. പിന്നീട് ഇരുവരും കുറ്റവിമുക്തരാവുകയായിരുന്നു. 35 വര്‍ഷത്തിലധികം മാലിദ്വീപ് ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഫൗസിയ ഹസന്‍.
Keywords: ISRO spy case, Fauzia Hassan, Kerala, Jail
COMMENTS