Highcourt about Vizhinjam issue
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇപ്രകാരം നിര്‍ദ്ദേശിച്ചത്.
സമാധാനപരമായ സമരത്തിന് തടസമില്ലെന്നും പരാതികള്‍ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാവുന്നതാണെന്നും ഹൈക്കോടതി സമരക്കാരോട് നിര്‍ദ്ദേശിച്ചു. ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതേസമയം മത്സ്യത്തൊഴിലാളികളുടെ സമരം ഇന്ന് പതിന്നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കടല്‍ മാര്‍ഗ്ഗമുള്ള സമരമാണ് ഇന്നു നടക്കുന്നത്. സമരക്കാര്‍ വള്ളങ്ങളില്‍ തുറമുഖത്തെത്തുമ്പോള്‍ കരയിലുള്ളവര്‍ ബാരിക്കേഡുകള്‍ കടന്ന് പ്രദേശത്ത് എത്തുന്ന രീതിയിലാണ് ക്രമീകരണം.
Keywords: High court, Vizhinjam issue, Adani
COMMENTS