High court stays Civic Chandran's bail
കൊച്ചി: എഴുത്തുകാരന്‍ സിവിക് ചന്ദ്രന് കോഴിക്കോട് സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കി ഹൈക്കോടതി. കൊയിലാണ്ടി ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ യുവതിയെ ഉപദ്രവിച്ചെന്ന കേസിലെ മുന്‍കൂര്‍ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്.
നേരത്തെ മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട് ജഡ്ജി നടത്തിയ വിലയിരുത്തല്‍ വിവാദമായിരുന്നു. യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇതിനെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് കോടതിയുടെ വിധിയും വിവാദ നിരീക്ഷണവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: High court, Civic Chandran, Bail, Stay
COMMENTS