High court stayed Priya Varghese Kannur University appointment
കൊച്ചി: പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് ലിസ്റ്റില്‍ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് കോടതി നടപടി.
വിഷയത്തില്‍ യു.ജി.സിയുടെ നിലപാട് ആരാഞ്ഞ ഹൈക്കോടതി യു.ജി.സിയെ കക്ഷി ചേര്‍ക്കാനും തീരുമാനിച്ചു. ഹര്‍ജി ഈ മാസം 31 ന് കോടതി വീണ്ടും പരിഗണിക്കും.
അതേസമയം ഹൈക്കോടതി നടപടിയില്‍ സന്തോഷമുണ്ടെന്നും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ തന്റെ എതിരാളികളല്ലെന്നും തനിക്ക് ലഭിക്കേണ്ട ന്യായമായ കാര്യത്തെക്കുറിച്ചാണ് കോടതിയില്‍ ബോധിപ്പിച്ചതെന്നും ഹര്‍ജിക്കാരന്‍ ജോസഫ് സ്‌കറിയ പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ ഗവര്‍ണറും വി.സിയും തമ്മിലുള്ള പ്രശ്‌നത്തില്‍ താന്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: High court, Kannur University, Priya Varghese
COMMENTS