High court about Thomas Isacc issue
കൊച്ചി: കിഫ്ബി സാമ്പത്തിക ക്രമക്കേട് വിഷയത്തില്‍ മുന്‍ മന്ത്രി തോമസ് ഐസക്കിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകാന്‍ സാവകാശം അനുവദിച്ച് ഹൈക്കോടതി. അടുത്ത ബുധനാഴ്ച വരെ തോമസ് ഐസക്കിന് ഇ.ഡിക്കു മുന്നില്‍ ഹാജരാകേണ്ടതില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും കോടതി ഇ.ഡിക്ക് നിര്‍ദ്ദേശം നല്‍കി.
പ്രാഥമിക ഘട്ടത്തില്‍ തന്നെ വ്യക്തിപരമായ ഇത്രയും വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതെന്തിനാണെന്നും കോടതി ആരാഞ്ഞു. അന്വേഷണത്തിന് ഹാജരാകാന്‍ സമന്‍സ് അയയ്ക്കുന്നത് സാധാരണ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത് പ്രതിയായതുകൊണ്ട് മാത്രമല്ലെന്ന് തോമസ് ഐസക്കിനോട് വ്യക്തമാക്കി.
അതേസമയം കേസില്‍ തോമസ് ഐസക്ക് സാക്ഷിയാണെന്നും തെളിവ് തേടാനായാണ് വിളിപ്പിച്ചതെന്നും ഇ.ഡി കോടതിയെ ബോധിപ്പിച്ചു.
Keywords: Thomas Isacc, ED, High court
COMMENTS