High court about national highway patch work
കൊച്ചി: ദേശീയപാതയിലെ കുഴിയടയ്ക്കല്‍ അടിയന്തരമായി പരിശോധിക്കാന്‍ കളക്ടര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം ഒരാഴ്ചയ്ക്കകം ദേശീയപാതിലെ കുഴിയടയ്ക്കല്‍ ഉള്‍പ്പടെയുള്ള അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതേതുടര്‍ന്ന് ഇന്ന് ടാര്‍ പായ്ക്കറ്റിലാക്കി കൈക്കോട്ട് ഉപയോഗിച്ച് കുഴികള്‍ അടയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. തൃശൂര്‍, എറണാകുളം ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കളക്ടര്‍മാരോ അവര്‍ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥരോ ദേശീയപാതയിലെ കുഴി അടയ്ക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
Keywords: High court, Order, National highway patch work
COMMENTS