High court about KSRTC crisis
കൊച്ചി: കെ.എസ്.ആര്‍.ടി.സിക്ക് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ 103 കോടി നല്‍കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം. സെപ്തംബര്‍ ഒന്നിനു മുന്‍പായി തുക അനുവദിക്കാനാണ് നിര്‍ദ്ദേശം. അതേസമയം പത്തു ദിവസത്തെ സാഹകാശം സര്‍ക്കാര്‍ തേടിയെങ്കിലും കോടതി അംഗീകരിച്ചില്ല.
സര്‍ക്കാര്‍ സഹായമില്ലാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയാല്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.
Keywords: High court, KSRTC, Salary, Crisis


COMMENTS