High court about case against minister Antony Raju
കൊച്ചി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസിന്റെ തുടര്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മന്ത്രിയുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അതേസമയം കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നുള്ള ഹര്‍ജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിക്കുന്നുമുണ്ട്.
2006 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ വിചാരണ നീളുന്നതിനാല്‍ വിചാരണ കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ അവസരത്തിലാണ് ലഹരിമരുന്ന് കേസിന്റെ തൊണ്ടിമുതല്‍ അഭിഭാഷകന്‍ നശിപ്പിച്ചുയെന്നു കാട്ടി പൊലീസിന് കേസെടുക്കാനാവില്ലെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി കഴിഞ്ഞ ദിവസം ഹര്‍ജി സമര്‍പ്പിച്ചത്. അത് പരിഗണിച്ച കോടതി കേസിന്റെ തുടര്‍നടപടികള്‍ ഒരു മാസത്തേക്ക് തടഞ്ഞു.
COMMENTS