Heavy rain in Kerala; 13 people dead
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. കാണാതായവര്‍ക്കായുള്ള തിരച്ചല്‍ തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്.
കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകള്‍ ഒഴുകെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ കൂടുതല്‍ ദുരന്ത പ്രതിരോധ സംഘങ്ങളെ വിന്യസിക്കുന്നതും കേന്ദ്രസേനകളുടെ സഹായം തേടുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
Keywords: Heavy rain, 13 dead, Red alert
COMMENTS