അമല്‍ജിത്ത് ക്‌ളിനിക്കല്‍ ഓഡിയോളജിസ്റ്റ്, ലൈഫ് കെയര്‍ ക്‌ളിയര്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, തിരുവനന്തപുരം കേഴ്വിക്കുറവ് മറവിരോഗത്തിലേക്കു (ഡിമ...
അമല്‍ജിത്ത്
ക്‌ളിനിക്കല്‍ ഓഡിയോളജിസ്റ്റ്, ലൈഫ് കെയര്‍ ക്‌ളിയര്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, തിരുവനന്തപുരം
കേഴ്വിക്കുറവ് മറവിരോഗത്തിലേക്കു (ഡിമെന്‍ഷ്യ) നയിക്കാമെന്നു പഠനങ്ങള്‍. അമേരിക്കയില്‍ നടത്തിയ പഠനങ്ങളാണ് പുതിയ കണ്ടെത്തലിലേക്കു നയിച്ചിരിക്കുന്നത്.
കേഴ്വിക്കുറവും ഡിമെന്‍ഷ്യയും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്ന് ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തിലെ ഡോ. ഫ്രാങ്ക് ലിന്‍ പറയുന്നു. പത്തുവര്‍ഷം നീണ്ട പഠനത്തിനൊടുവിലാണ് ഈ നിഗമനത്തിലെത്തിയതെന്ന് അദ്ദേഹം പറയുന്നു.
കോക്ലിയയും തലച്ചോറും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കേഴ്വി നഷ്ടം തലച്ചോറിനു ഭാരം ചുമത്തുന്നു എന്നുതന്നെ പറയാം. പ്രായം കൂടുമ്പോള്‍ കോക്ളിയയേയും അതു ബാധിക്കുന്നു. ചെവിയില്‍ നിന്നു തലച്ചോറിലേക്കെത്തുന്ന ശബ്ദ തരംഗങ്ങളുടെ ഗുണനിലവാരത്തെയും അതു ബാധിക്കുന്നു.
ഇങ്ങനെ തലച്ചോറിലേക്ക് എത്തുന്നത് വികലമാക്കപ്പെട്ട ശബ്ദമാണെന്നു പറയാം. വികലമാക്കപ്പെട്ട ശബ്ദതരംഗങ്ങളെ ഡീകോഡ് ചെയ്യാന്‍ കൂടുതല്‍ മസ്തിഷ്‌കശക്തി ഉപയോഗിക്കേണ്ടിവരുന്നു. ചിന്ത, ഓര്‍മ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഊര്‍ജമാണ് ഈ ഇനത്തില്‍ നഷ്ടപ്പെടുന്നത്. ഫലത്തില്‍ ഇതു ഡിമെന്‍ഷ്യയിലേക്കുള്ള വഴി തുറക്കുകയാണ് ചെയ്യുന്നത്.കേള്‍വിക്കുറവ് തലച്ചോറിന്റെ ഘടനാപരമായ സമഗ്രതയെ നേരിട്ട് ബാധിക്കുന്നു. ശബ്ദം സ്വീകരിക്കാനുള്ള തലച്ചോറിന്റെ കഴിവ് വേഗത്തില്‍ ക്ഷയിപ്പിക്കുന്നു.
കേഴ്വിക്കുറവ് പലപ്പോഴും വ്യക്തിയെ സാമൂഹ്യ ബന്ധങ്ങളില്‍ നിന്ന് അകറ്റുന്നു. ഒറ്റപ്പെടല്‍ നേരിട്ട് ഡിമെന്‍ഷ്യയിലേക്കു നയിക്കുന്നു. ചുറ്റുമുള്ള ലോകവുമായുള്ള ഇടപഴകലിന് കേഴ്വിസഹായി അത്യാവശ്യമാണ്. അതുവഴി ഡിമെന്‍ഷ്യയെ അകറ്റാം.മാറിയ ലോകക്രമത്തില്‍ കേഴ്വിക്കുറവിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. മൊബൈല്‍ ഫോണ്‍ മുതല്‍ ഇന്നത്തെ ജീവിത ശൈലി വരെ കേഴ്വിക്കുറവിലേക്കു നയിക്കാം. ഇടയ്ക്കു കേഴ്വി പരിശോധിക്കുന്നതും ആവശ്യമെന്നു വന്നാല്‍ മടികൂടാതെ ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നതും ജീവിതത്തിന്റെ താളം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ സഹായിക്കും.
COMMENTS