അഭിനന്ദ് ന്യൂഡല്‍ഹി: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ക്‌ളാസിക് പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണെ തഴയുന്ന ബി സി സി ...
അഭിനന്ദ്
ന്യൂഡല്‍ഹി: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ക്‌ളാസിക് പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണെ തഴയുന്ന ബി സി സി ഐക്കെതിരേ ആരാധകര്‍ ഒന്നടങ്കം രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ എമ്പാടും സഞ്ജുവിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളും കമന്റുകളുമാണ്.
രണ്ടം ഏകദിനത്തില്‍ ആറാമനായാണ് സഞ്ജുവിന് അവസരം കൊടുത്തത്. പക്ഷേ, കിട്ടിയ അവസരം സഞ്ജു നന്നായി മുതലെടുത്തു. 39 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താകാതെ സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്‌കോററും കളിയിലെ താരവും. അവസാന പന്ത് ധോണി സ്‌റ്റൈലില്‍ സിക്‌സര്‍ പറത്തിയാണ് സഞ്ജു ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്.
കരുത്തും പ്രതിഭയും ഒരുപോലെ പ്രകടിപ്പിക്കുന്ന സഞ്ജുവിനെ ഇനിയും ടീമില്‍ നിന്ന് ഒഴിവാക്കാനാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും സഞ്ജുവിനെ ഇനി എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത്? ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതര്‍ സഞ്ജുവിനോട് കാട്ടുന്ന വിവേചനത്തിന് ഇനിയെങ്കിലും അറുതി വരുമോ എന്നിങ്ങനെയാണ് ആരാധകര്‍ ചോദിക്കുന്നത്.
39 പന്തില്‍ നാല് സിക്‌സും മൂന്നും ഫോറും ഉള്‍പ്പെടെ 43 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നില്ക്കുകയായിരുന്നു. ഇന്ത്യന്‍ ജയം ഉറപ്പിച്ചതും പരമ്പനര നേടാന്‍ സഹായകമായതും സഞ്ജുവിന്റെ ബാറ്റിന്റെ കരുത്തു തന്നെയായിരുന്നു.
സഞ്ജു സാംസണ്‍ എന്ന ഹാഷ്ടാഗ് ഹരാരെയിലെ മാന്‍ ഓഫ് ദ മാച്ച് പ്രകടനത്തിന് പിന്നാലെ ട്വിറ്ററിലും മറ്റും ട്രെന്‍ഡിങ്ങായി മാറി. ട്വന്റി20 ലോകകപ്പ് ടീമിലും സഞ്ജുവിനെ പുറത്തിരുത്താനുള്ള നീക്കത്തിനെതിരേയും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.
ബാറ്റിംഗില്‍ മാത്രമല്ല, വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും സഞ്ജു നാള്‍ക്കു നാള്‍ മെച്ചപ്പെടുകയാണ്. രണ്ടാം മത്സരത്തില്‍ സിംബാബ് വെയും ഓപ്പണര്‍ തകുഷ്‌വനാഷെ കൈറ്റാനോയെസഞ്ജു പുറത്താക്കിയതും തന്നെ ഗംഭീര പ്രകടനത്തിലൂടെയായിരുന്നു. പേസര്‍ മുഹമ്മദ് സിറാജിന്റെ പന്ത് കൈറ്റാനോയുടെ ബാറ്റിലുരസി പറന്നപ്പോള്‍ ഡൈവ് ചെയ്ത് ഒറ്റക്കൈയില്‍ സഞ്ജു പന്ത് ഒതുക്കുന്നത് മനോഹര കാഴ്ചയായിരുന്നു.
ഷാര്‍ദൂല്‍ ഠാക്കൂറിന്റെ പന്തില്‍ ഇന്നസെന്റ് കയയെയും സഞ്ജു ക്യാച്ചെടുത്താണു പുറത്താക്കിയത്. തുടര്‍ന്ന് വെസ്‌ലി മാധവരെ രണ്ടു റണ്‍സ് മാത്രം നേടി നില്‍ക്കെ സഞ്ജു ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.
Summary: Posts and comments in support of Sanju Samson are everywhere on social media after the classic performance in the second one-day match against Zimbabwe. The hashtag Sanju Samson started trending on Twitter and other platforms after his Man of the Match performance in Harare. There is a strong protest on social media against the move to drop Sanju from the Twenty20 World Cup team.
COMMENTS