Grand daughter murder case: Sipsy dies at Kochi
കൊച്ചി: കൊച്ചുമകളെ ഹോട്ടല്‍മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി സിപ്സി (50) കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ ദിവസം കേസിലെ പ്രധാന പ്രതിയും കാമുകനുമായ ജോണ്‍ ബിനോയി ഡിക്രൂസിനൊപ്പം പള്ളിമുക്കിലെ ലോഡ്ജിലെത്തിയ സിപ്സി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍ സിപ്സിയുടെ മകന്റെ മകളെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിപ്സിയുടെ കാമുകന് ജോണ്‍ ബിനോയി ഡിക്രൂസാണ് കൊലനടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് നാടുവിട്ട സിപ്സിയെ തിരുവനന്തപുരത്തുവച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Grand daughter murder case, Sipsy, Dies, Kochi
COMMENTS