കൊച്ചി : ഗവര്‍ണര്‍ ഒപ്പിടാത്ത ഒരു ബില്ലും നിയമമാകില്ലെന്നു സര്‍ക്കാരിനെ ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂര്‍ സര്‍വകലാശാലയ...
കൊച്ചി : ഗവര്‍ണര്‍ ഒപ്പിടാത്ത ഒരു ബില്ലും നിയമമാകില്ലെന്നു സര്‍ക്കാരിനെ ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ നിയമനങ്ങളുടെയും ചാന്‍സലറായ ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിനെ പരാമര്‍ശിച്ചുമാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചാന്‍സലറായ തന്നെ ഇരുട്ടില്‍ നിറുത്താന്‍ നീക്കം നടക്കുന്നു. നിയമലംഘനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. ചാന്‍സലര്‍ പദവി നിലനില്‍ക്കുന്നിടത്തോളം കാലം സര്‍വകലാശാലയില്‍ നിയമലംഘനം അനുവദിക്കില്ല.
നിയമസഭ പാസ്സാക്കുന്ന നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനം ഭരണഘടനാ പദവിയല്ല. സര്‍വകലശാലയുടെ ചാന്‍സലറായി ഗവര്‍ണര്‍ വേണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു സര്‍ക്കാരാണ്.
പക്ഷേ, ഗവര്‍ണര്‍ ഒപ്പിട്ടാലേ ബില്‍ നിയമമാകൂ എന്നും ആരിഫ് മുഹമ്മദ് ഖാന് ഓര്‍മിപ്പിച്ചു. പ്രിയാ വര്‍ഗീസിന്റെ നിയമന കാര്യത്തില്‍ ക്ഷമയോടെ കാത്തിരിക്കൂ എന്നായിരുന്നു ഗവര്‍ണറുടെ മറുപടി.
Summary: Governor Arif Muhammad Khan has reminded the government that no bill that is not signed by the governor will become law. The Governor stated this while referring to the controversial appointments of Kannur University and the bill brought by the government to remove the power of the Chancellor, the Governor.
COMMENTS