Gold robbery case
കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ നിരവധി കേസുകളിലെ പ്രതിയായ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കരിപ്പൂരില്‍ ഇന്‍ഡിഗോ വിമാനത്തിലെത്തിയ കാരിയറില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുത്ത കേസിലാണ് ഇപ്പോള്‍ ഇയാള്‍ അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ മൂന്നാഴ്ച മുന്‍പ് അറസ്റ്റിലായിരുന്നു. സ്വര്‍ണ്ണം തട്ടിയെടുക്കുന്ന സംഘത്തെ നിയന്ത്രിച്ചിരുന്നത് അര്‍ജുന്‍ ആയങ്കിയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായിരുന്ന ഇയാള്‍ക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു.
Keywords: Arjun Ayanki, Gold robbery case, Arrest
COMMENTS