Former Soviet leader Mikhail Gorbachev passes away
മോസ്‌കോ: സോവിയറ്റ് യൂണിയന്‍ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം മോസ്‌കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയില്‍ അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കും. ലോകനേതാക്കളടക്കം അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
1990 - 91 കാലയളവില്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന ഗോര്‍ബച്ചേവിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാവുകയായിരുന്നു.
രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യ വല്‍ക്കരിക്കാനും സാമ്പത്തികഘടനയെ കൂടുതല്‍ വികേന്ദ്രീകരിക്കാനുമുള്ള ഗോര്‍ബച്ചേവിന്റെ പരിശ്രമങ്ങള്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് കാരണമാവുകയായിരുന്നു.
അമേരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചിലില്ലാതെ അവസാനിപ്പിച്ച ഗോര്‍ബച്ചേവിന് 1990 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരുന്നു.
Keywords: Mikhail Gorbachev, Passes away, Soviet leader
COMMENTS