Five MLAs in highcourt against ED
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഹര്‍ജിയുമായി കെ.കെ ശൈലജ അടക്കമുള്ള എം.എല്‍.എമാര്‍ ഹൈക്കോടതിയില്‍. ഇ.ഡിക്കെതിരെ മുന്‍മന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെ.കെ ശൈലജ, മുകേഷ് ഉള്‍പ്പടെ അഞ്ച് എം.എല്‍.എമാര്‍കൂടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇ.ഡിയുടെ ഇടപെടല്‍ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും അനാവശ്യ കടന്നുകയറ്റമാണ് ഇ.ഡിയുടേതെന്നുമാണ് ആരോപണം. അതേസമയം കിഫ്ബി ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ഐസക്ക് ഇന്ന് ഹാജരാകില്ലെന്ന് ഇ.ഡിയെ രേഖാമൂലം അറിയിച്ചു. ഇതിനു പിന്നാലെയാണ് തനിക്കെതിരെയുള്ള ഇ.ഡിയുടെ സമന്‍സുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Keywords: MLA, ED, Highcourt, Thomas isacc
COMMENTS