Fishermen protest against Vizhinjam port
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉപരോധവുമായി മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരം രണ്ടാം ദിവസവും തുടരുന്നു. ഈ മാസം 31 -ാം തീയതിവരെ തുടരാനാണ് തീരുമാനം.
തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് ആഘാത പഠനം നടത്തുക, തീരശോഷണം തടയാന്‍ നടപടിയെടുക്കുക, സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക തുടങ്ങി ഏഴോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഉപരോധസമരം നടത്തുന്നത്.
കഴിഞ്ഞ ദിവസം അനേകായിരം ആളുകളാണ് സമരത്തില്‍ പങ്കെടുത്തത്. അതേസമയം മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രിമാര്‍ അറിയിച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ മുട്ടത്തറയിലെ 17.5 ഏക്കര്‍ ഭൂമി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുമുണ്ട്.
Keywords: Fishermen, Vizhinjam port, Protest, Government
COMMENTS