കോട്ടയം : 34 വര്‍ഷം മുന്‍പ് തെള്ളകത്ത് എം സി റോഡില്‍ മകള്‍ മരിച്ച അതേ സ്ഥലത്ത് അച്ഛനും അപകടത്തില്‍ മരിച്ചു. തെള്ളകം ഹോളി ക്രോസ് സ്‌കൂളിനു സ...
കോട്ടയം : 34 വര്‍ഷം മുന്‍പ് തെള്ളകത്ത് എം സി റോഡില്‍ മകള്‍ മരിച്ച അതേ സ്ഥലത്ത് അച്ഛനും അപകടത്തില്‍ മരിച്ചു.
തെള്ളകം ഹോളി ക്രോസ് സ്‌കൂളിനു സമീപം മ്യാലില്‍ എം കെ ജോസഫ് (77) വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് അപകടത്തില്‍ മരിച്ചത്.
അദ്ദേഹത്തിന്റെ നാലു വയസ്സുള്ള മകള്‍ ജോയ്‌സ് റോഡ് മുറിച്ചു കടക്കവേ ഇതേ സ്ഥലത്ത് 34 വര്‍ഷം മുന്‍പ് കാറിടിച്ചു മരിച്ചിരുന്നു.
റിട്ടയേഡ് സര്‍വേ സൂപ്രണ്ടും ജോയ്‌സ് ലോഡ്ജ് ഉടമയുമായ ജോസഫ് വീട്ടില്‍ നിന്നു കാരിത്താസിലെ ലോഡ്ജിലേക്കു സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.തൃശൂരില്‍ നിന്നു പത്തനാപുരത്തേയ്ക്കു പോവുകയായിരുന്നു സൂപ്പര്‍ ഫാസ്റ്റ് മറ്റൊരു വാഹനത്തെ മറികടക്കവേ ജോസഫിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റിട്ട. നഴ്‌സിംഗ് സൂപ്രണ്ട് ത്രേസ്യാമ്യയാണ് ജോഫസിന്റെ ഭാര്യ. ജെയ്‌സണ്‍, ജയ എന്നിവര്‍ മക്കളാണ്.
തെള്ളകത്ത് ഈ സ്ഥലത്ത് അപകടങ്ങള്‍ പതിവാണെന്നു നാട്ടുകാര്‍ പറയുന്നു. ജോസഫ് ഉള്‍പ്പെടെ ഏഴു പേരാണ് അടുത്തിടെ ഇവിടെ അപകടത്തില്‍ മരിച്ചത്.
Summary: Father died in an accident at the same place where his daughter died on MC Road in Thellakam 34 years ago. Myalil MK Joseph (77) died in an accident at around nine o'clock on Thursday night near Holy Cross School, Tellakkam.
COMMENTS