Crime branch raid in Shaun George's house
കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. പി.സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. ആക്രമിക്കപ്പെട്ട നടിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന കേസിലാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായും സൂചനയുണ്ട്. ഇവരുടെ വാട്‌സ് ആപ് ഗ്രൂപ്പും അതിലെ ചാറ്റുമൊക്കെ അന്വേഷണത്തിന്റെ പരിധിയിലായിരുന്നു. അതേസമയം മകന്‍ ദിലീപിന്റെ സഹോദരനുമായി സംസാരിച്ചതിന്റെ പേരിലാണ് റെയ്‌ഡെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു.
Keywords: Crime branch, Shaun George, Actress attacked case
COMMENTS