Controversial Court order about Civic Chandran case
കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി വിധിയില്‍ വിവാദ പരാമര്‍ശം. പരാതിയില്‍ പറയുന്ന സമയത്ത് ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതിനാല്‍ പരാതി നിലനില്‍ക്കില്ലെന്നാണ് വിധിയിലെ വിചിത്ര പരാമര്‍ശം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലാണ് പരാമര്‍ശമുള്ളത്.
ജാമ്യാപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ഫോട്ടോയിലെ വസ്ത്രധാരണരീതി ലൈംഗികപ്രകോപനം ഉണ്ടാക്കുന്നതാണെന്നും എന്നാല്‍ അവരെ ബലംപിടിച്ച് പീഡിപ്പിക്കാന്‍ എഴുപത്തിനാലു വയസുകാരനായ അംഗപരിമിതനായ വ്യക്തിക്ക് സാധിക്കില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഇതോടെ സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ പരാതി പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചു.
2020 ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നതായി എഴുത്തുകാരിയുടെ പരാതി. കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ചന്ദ്രന്‍ തനിക്കെതിരെ ലൈഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മറ്റൊരു എഴുത്തുകാരിയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. രണ്ടു കേസിലും ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
Keywords: Civic Chandran case, Court order, Controversy
COMMENTS