Congress protest against central government
ന്യൂഡല്‍ഹി: വിലക്കയറ്റം, ജി.എസ്.ടി വര്‍ദ്ധന, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ മുതിര്‍ന്ന നേതാക്കള്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ നടന്ന പ്രതിഷേധത്തിലാണ് സംഘര്‍ഷമുണ്ടായത്.
നേരത്തെ പ്രധാനമന്ത്രിയുടെ വസതി ഉപരോധം, രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് തുടങ്ങിയവയാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നതെങ്കിലും പൊലീസ് അനുമതി നല്‍കാത്തതിനാലാണ് പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം നടന്നത്.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം എം.പിമാര്‍ കറുപ്പ് വസ്ത്രമണിഞ്ഞാണ് പ്രതിഷേധിച്ചത്. എന്നാല്‍ സമാധാനപരമായി നടത്തിയ പ്രതിഷേധം പൊലീസ് അലങ്കോലപ്പെടുത്തുകയായിരുന്നു. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.
ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നില്‍ സംഘര്‍ഷമുണ്ടായി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിച്ചതെന്നും സമാധാനപരമായി പ്രതിഷേധിച്ച എം.പിമാരടക്കമുള്ളവരെ പൊലീസ് മര്‍ദ്ദിച്ചുവെന്നും ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും രാഹുല്‍ ഗാന്ധി എം.പി വ്യക്തമാക്കി.
COMMENTS