P.V Sindhu wins gold medal
ബര്‍മിങ്ഹാം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് സ്വര്‍ണ്ണം. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെ (ലോക 14 -ാം നമ്പര്‍ താരം) തോല്‍പ്പിച്ചാണ് സിന്ധു ഇന്ത്യയുടെ പത്തൊന്‍പതാമത് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്. സ്‌കോര്‍ 21-15, 21-13.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ സിന്ധുവിന്റെ ആദ്യത്തെ സ്വര്‍ണ്ണമാണിത്. 2014 ല്‍ വെള്ളിയും 2018 ല്‍ വെങ്കലവും സിന്ധു സ്വന്തമാക്കിയിട്ടുണ്ട്. ലോകചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡലും (1 സ്വര്‍ണ്ണം, 2 വെള്ളി, 2 വെങ്കലം) ഒളിമ്പിക്‌സില്‍ രണ്ടു മെഡലും (വെള്ളി, വെങ്കലം) സ്വന്തമാക്കിയിട്ടുണ്ട്.
Keywords: Common wealth games, P.V Sindhu, gold medal
COMMENTS