CM Pinarayi Vijayan about vizhinjam issue in niyamasabha today
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവച്ച് ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം സമരക്കാരുടെ ആവശ്യം പരിഗണിച്ച് തീരശോഷണം പഠിക്കാന്‍ വിദഗ്ദ്ധസമിതിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നു മാസത്തിനകം ഈ സമിതിയോട് റിപ്പോര്‍ട്ട് തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യമായ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയശേഷമാണ് പദ്ധതി ആരംഭിച്ചതെന്നും അതിനാല്‍ തന്നെ തുറമുഖ നിര്‍മ്മാണം കാരണം തീരശോഷണമുണ്ടാകുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതിനാല്‍ തന്നെ പദ്ധതി നിര്‍ത്തിവച്ചുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണമെന്നും തുറമുഖ നിര്‍മ്മാണം നിര്‍ത്തുംവരെ സമരം തുടരുമെന്നും സമരസമിതി പറഞ്ഞു. ആരോ എഴുതിക്കൊടുത്തത് വായിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും തങ്ങളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും സമരസമിതി വ്യക്തമാക്കി.
ആരേയും ബുദ്ധിമുട്ടിക്കാനോ അട്ടിമറിക്കാനോ അല്ല തങ്ങളുടെ ശ്രമമെന്നും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്കാണ് പോരാടുന്നതെന്നും സമരസമിതി വ്യക്തമാക്കി.
COMMENTS