Civic Chandran's bail issue
കൊച്ചി: എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ ജാമ്യവുമായി ബന്ധപ്പെട്ട് തന്നെ സ്ഥലംമാറ്റിയ നടപടിക്കെതിരെ ജഡ്ജി ഹൈക്കോടതിയില്‍. ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സ്ഥലംമാറ്റിയതിനെതിരെ ജഡ്ജി എസ്.കൃഷ്ണകുമാര്‍ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്ക് പരാതി നല്‍കി.
സ്ഥലംമാറ്റിയ നടപടി ചട്ടവിരുദ്ധമാണെന്നും ജില്ലാ ജഡ്ജിയായി നിയമിതനായി മൂന്നു വര്‍ഷം തികയുന്നതിനു മുന്‍പായാണ് നടപടിയെന്നും പരാതിയില്‍ പറയുന്നു. ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ജഡ്ജിയെ കൊല്ലം ലേബര്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
Keywords: High court, Civic Chandran, Bail, Labour court
COMMENTS