CBI about case against Hibi Eden
തിരുവനന്തപുരം: ഹൈബി ഈഡന്‍ എം.പിക്കെതിരായ പീഡനപരാതി വ്യാജമെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സോളാര്‍ കേസ് പ്രതിയുടെ മൊഴിയില്‍ ഏറെ വൈരുദ്ധ്യങ്ങളുണ്ടെന്നും അതിനാല്‍ വിശ്വാസയോഗ്യമല്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്. അതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഹൈബി ഈഡനടക്കം ആറു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള പീഡനപരാതിയിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ഓരോരുത്തര്‍ക്കെതിരെയും പ്രത്യേകം എഫ്.ഐ.ആറാണ് എടുത്തിരിക്കുന്നത്. അതില്‍ ആദ്യത്തേതായിരുന്നു ഹൈബി ഈഡന്‍ എം.പിക്കെതിരായ കേസ്. അതാണ് കെട്ടിച്ചമച്ചതാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.
Keywords: CBI, Clean chit, Hibi Eden
COMMENTS