Case against Ranveer Singh
മുംബൈ: നടന്‍ രണ്‍വീര്‍ സിങ്ങിനെതിരായ നഗ്ന ഫോട്ടോഷൂട്ട് വിവാദത്തില്‍ കേസെടുത്ത് പൊലീസ്. ഇതുസംബന്ധിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നടന് നോട്ടീസ് അയച്ചു. ആഗസ്റ്റ് 22 ന് ചോദ്യംചെയ്യലിന് ചേംബര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ നല്‍കിയ പരാതിയിലാണ് നടപടി. സെക്ഷന്‍ 292, 293, 509 തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് രണ്‍വീര്‍ സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു പേപ്പര്‍ മാഗസിനു വേണ്ടി നടന്‍ നഗ്നനായി എടുത്ത ഫോട്ടോഷൂട്ടാണ് വിവാദമായത്.
Keywords: Ranveer Singh, Photoshoot, Police, NGO
COMMENTS