Case against K.T Jaleel
പത്തനംതിട്ട: കശ്മീര്‍ വിവാദ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ കേസ്. 153 ബി, പ്രിവന്‍ഷന്‍ ഓഫ് ഇന്റന്‍ഷന്‍ ടു നാഷണല്‍ ഓണര്‍ ആക്ട് 1971 സെക്ഷന്‍ 2 പ്രകാരവുമാണ് ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
ജലീലിന്റെ കശ്മീര്‍ വിവാദ പോസ്റ്റിനെതിരെ ആര്‍.എസ്.എസ് നേതാവ് അരുണ്‍ മോഹനാണ് കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള പരാമര്‍ശമെന്നാണ് എഫ്.ഐ.ആര്‍.
Keywords: K.T Jaleel, Case, Court, RSS
COMMENTS