മുംബയ് : ഇന്ത്യൻ ഓഹരി വിപണിയിലെ രാജാവ് എന്നറിയപ്പെടുന്ന പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാല അന്തരിച്ചു. കുറച്ചുനാളായി വൃക്ക രോഗത്തിന് ചികിത്സയ...
മുംബയ് : ഇന്ത്യൻ ഓഹരി വിപണിയിലെ രാജാവ് എന്നറിയപ്പെടുന്ന പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാല അന്തരിച്ചു.
കുറച്ചുനാളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും മുംബയിലെ ബ്രിച്ച് കാൻഡി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയുമായിരുന്നു.
കടം വാങ്ങിയ 5000 രൂപയുമായി ഓഹരി വിപണിയിലേക്ക് ഇറങ്ങിയ അദ്ദേഹത്തിൻറെ ഇന്നത്തെ ആസ്തി 42000 കോടി രൂപയ്ക്ക് മുകളിലാണ്.
ഇന്ത്യൻ വാറൻ ബഫറ്റ് എന്നാണ് ജുൻജു ൻവാല അറിയപ്പെടുന്നത്.
അടുത്തിടെ ആരംഭിച്ച അദ്ദേഹത്തിൻറെ സ്വപ്ന പദ്ധതിയായ ആകാശ ഏർ ഉദ്ഘാടന ചടങ്ങിലാണ് ഒടുവിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഏറ്റവും കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കി ഇന്ത്യൻ ആകാശത്ത് അത്ഭുതം സൃഷ്ടിക്കാനാണ് ആകാശ എയർ ആരംഭിച്ചത്.
COMMENTS