Delhi court wanted report from police
ന്യൂഡല്‍ഹി: കെ.ടി ജലീലിന്റെ കശ്മീര്‍ വിരുദ്ധ പരാമര്‍ശ പരാതിയില്‍ ഡല്‍ഹി പൊലീസിനോട് റിപ്പോര്‍ട്ട് തേടി റോസ് അവന്യൂ കോടതി. സുപ്രീംകോടതി അഭിഭാഷന്‍ ജി.എസ് മണി നല്‍കിയ പരാതിയിലാണ് കോടതി നടപടി.
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുക്കാത്തതിനെ തുടര്‍ന്നാണ് ജി.എസ് മണി കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് ഈ കേസില്‍ പൊലീസ് വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
Keywords: Court, K.T Jaleel, Jammu Kasmir issue, Police
COMMENTS