Argument between minister and Vattappara S.H.O
തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും വട്ടപ്പാറ എസ്.എച്ച്.ഒയും തമ്മില്‍ വാക്കുതര്‍ക്കം. ഒരു കുടുംബക്കേസില്‍ ഇടപെടാനായി മന്ത്രി വട്ടപ്പാറ എസ്.എച്ച്.ഒ ഗിരിലാലിനെ വിളിക്കുകയായിരുന്നു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമാവുന്നതിന്റെ ഓഡിയോ പുറത്തുവരികയുമായിരുന്നു. മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട് രണ്ടാം ഭര്‍ത്താവ് 11 വയസ്സുകാരനായ മകനെ ഉപദ്രവിക്കുന്നുയെന്ന വീട്ടമ്മയുടെ പരാതിയില്‍ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു മന്ത്രി ഗിരിലാലിനെ വിളിച്ചത്.
സംസാരത്തിനിടെ ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന് ഗിരിലാല്‍ പറഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഗിരിലാലിനെ വിജിലന്‍സിലേക്ക് മാറ്റുകയും ചെയ്തു.
Keywords: Minister G.R Anil, Vattappara S.H.O, Argument
COMMENTS